ഡോ­ക്ടർ യശ്പാ­ൽ


പങ്കജ് നാഭൻ

“കത്തുന്ന വാതകമാണ് ഹൈഡ്രജൻ‍. കത്താൻ‍ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ‍. പക്ഷെ ഇത് ചേർ‍ന്ന് ഉണ്ടാകുന്ന ജലം കത്താത്തത് എന്ത് കൊണ്ട്?”

ഈ കഴിഞ്ഞ ജൂലൈ 24നു ഡോക്ടർ‍ യശ്പാൽ‍ നിര്യാതനായിരിക്കുന്നു. പല പത്രങ്ങളും ഉള്ളിലെ പേജിൽ‍ ഒരു ചെറിയ കോളം വാർ‍ത്ത കൊടുത്തു. ക്രിമിനൽ‍ സിനിമാ നടന്മാരും, രാഷ്ട്രീയക്കാരും പത്രങ്ങളുടെ മുൻ‍പേജ് കയ്യടക്കുന്നു. ശാസ്ത്ര കോൺഗ്രസ്സിൽ‍ പോലും ഗോമൂത്ര ചാണക ശാസ്ത്രം ഗവേഷണ പ്രബന്ധമാവുന്നു. ഇത്തരം ഒരു ദശാ സന്ധിയിൽ‍ യശ്പാലിനെ പോലെയുള്ളവർ‍ അകം പേജിൽ‍ അപ്രസക്തരാവുന്നത് ജനത്തിനൊപ്പം, വരുന്ന തലമുറയോട് മാധ്യമങ്ങളും ചെയ്യുന്ന അനീതിയാണ്.

ആരായിരുന്നു യശ്പാൽ‍? 2013 ൽ‍ പത്മ വിഭൂഷൺ‍, 1976ൽ‍ പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ‍ നൽ‍കി രാജ്യം ആദരിച്ച ഇന്ത്യൻ‍ ശാസ്ത്രജ്ഞ്ന് മറ്റു ശാസ്ത്രജ്ഞരിൽ‍ നിന്ന് പോലും ഉള്ള വ്യത്യാസം എന്തായിരുന്നു? 1926 ൽ‍, ഇന്ന് പാകിസ്ഥാനിൽ‍ ഉൾപ്പെട്ട ജാൻഗ് എന്നാ സ്ഥലത്ത് ജനിച്ചു. പഞ്ചാബ് യുണിവേഴ്സിറ്റിയിൽ‍ നിന്നും ഫിസിക്സിൽ‍ മാസ്റ്റർ‍ ഡിഗ്രി, പിന്നീട് മസാച്ചസെറ്റ് യുണിവേഴ്സിറ്റിയിൽ‍ നിന്നും പിഎച്ഡി. ടാറ്റ ഇൻസ്റ്റിട്യുട്ട് ഓഫ് ഫണ്ടമെന്റൽ‍ റിസർ‍ച്ചിൽ‍ കോസ്മിക് റെ പഠന വിഭാഗത്തിൽ‍ ജോലി ആരംഭിച്ചു. ഇതിനിടയിൽ‍ പിഎച് ഡി നേടി.

ഇന്ത്യൻ‍ സർ‍കാർ‍ 1972ൽ‍ സ്പേസ് വിഭാഗം ആരംഭിച്ച് സ്വതന്ത്ര സ്പേസ് പ്രോഗ്രാമുകൾ‍ക്ക് തുടക്കം കുറിച്ചു. അഹമെദ് ബാദ് സ്പേസ് സെന്ററിന്റെ ആദ്യ ഡയറക്ടർ‍ ആയി നിയമിതനായത് യശ്പാൽ‍ ആയിരുന്നു. അപ്പോഴും TIFR ൽ‍ അദ്ദേഹം തുടർ‍ന്നിരുന്നു. UN രാണ്ടാം സമാധാന സ്പേസ് ഉപയോഗ സമ്മേളന ജനറൽ‍ സിക്രട്ടറി, 1973-81 വരെ അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ ഡയറക്ടറും 1983 മുതൽ 1984 വരെ ആസൂത്രണ കമ്മിഷന്റ അധ്യക്ഷൻ‍.

2007 മുതൽ 2012 വരെ ജവാഹർലാൽ നെഹ്റു സർവ്വകലാശാലയുടെ (ജെഎൻയു) വൈസ് ചാൻസലറായിരുന്നു. ഇന്ത്യൻ ഫിസിക്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.എന്നാൽ‍ ഇതൊന്നുമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. വിദ്യാഭാസ രംഗത്തെ പ്രവർത്തനത്തിന് ഒപ്പം, ശാസത്രം അന്ധ വിശ്വാസ പ്രചാരണത്തിനു എതിരെയും, ജനകീയമായി വളരെ ലളിതമായി ശാസ്ത്രം വിശദീകരിക്കുന്നതിലും ഉള്ള പാടവമായിരുന്നു.

Turining പോയിന്റ്‌ എന്ന അദ്ദേഹത്തിന്റെ ദൂരദർ‍ശൻ‍ പരിപാടി ശാസ്ത്രം സാധാരണക്കാരന്റെ ഭാഷയിൽ‍ വിശദീകരിച്ചു. “കത്തുന്ന വാതകമാണ് ഹൈഡ്രജൻ‍. കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ‍. പക്ഷെ ഇത് ചേർ‍ന്ന് ഉണ്ടാകുന്ന ജലം കത്താത് എന്ത് കൊണ്ട്?” പല തവണ കേട്ട ഈ ചോദ്യം പലരും അതിന്റെ രസതന്ത്രവും ഭൗതികവുമൊക്കെ പറഞ്ഞു മനുഷ്യന് മനസ്സിലാവാത്ത വിശദീകരണം നൽകാറുണ്ട്. എന്നാൽ‍ യശ്പാലിന്റെ ഉത്തരം വളരെ ലളിതമായിരുന്നു. ഹൈഡ്രജൻ‍, ഓക്സിജനിൽ‍ കത്തി ഉണ്ടാവുന്ന ചാരമാണ് വെള്ളം. ചാരം കത്തില്ലല്ലോ? ഇത്ര ലളിതമായി ശാസ്ത്രം വിശദീകരിക്കുക എളുപ്പമല്ല.

അതുപോലെ ഇന്ത്യ മുഴുവൻ ഒരു ദിവസം ഗണപതി വിഗ്രഹം പാൽ കുടിക്കാൻ‍ തുടങ്ങി. ഏതോ വിരുതൻ‍ ഉയർ‍ത്തി വിട്ട ഒരു അമിത വിശ്വാസ പ്രചാരണം. എന്നാൽ‍ പാൽ കൊടുക്കാൻ‍ തുടങ്ങിയപ്പോൾ‍ പല വിഗ്രഹങ്ങളും കുടിക്കാനും തുടങ്ങി. അതിന്റെ പിറകിലെ ശാസ്ത്രീയ കാരണം വിശദമാക്കി യശ്പാൽ‍ ഇതിലെ മണ്ടത്തരം തുറന്നു കാട്ടി. ജ്യോതിഷം മറ്റു അന്ധവിശ്വാസങ്ങൾ‍ ഇവ തുറന്നു കാട്ടുന്നതിൽ‍ മറ്റു ശാസ്ത്രജ്ഞരിൽ‍ നിന്നും വ്യത്യസ്ഥമായി ഉറച്ച നിലപാട് എടുത്ത ഒരു ജനകീയ ശാസ്ത്ര പ്രചാരകൻ‍ കൂടി ആയിരുന്നു ഇദ്ദേഹം എന്നതാണ് നാം ഓർ‍ക്കേണ്ടത്.

You might also like

  • Straight Forward

Most Viewed