യുഎഇയിൽ തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് മരണങ്ങളില്ല

യുഎഇയിൽ തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് ബാധിച്ചുള്ള മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 558 പേർക്കാണ് പുതുതായി രോഗം ബാധിച്ചതെന്നും 1,623 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് രോഗികൾ 8,82,477 പേരാണ്. ആകെ രോഗമുക്തി നേടിയവർ 8,41,706 പേരാണ്. 2,301 പേരാണ് യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം 38,470 ആണ്. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു.