അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ


അബുദാബി : പ്രത്യേക അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെയാണ് അണുനശീകരണം നടക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് വിലക്കുണ്ട്. അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ സമയത്ത് പുറത്തിറങ്ങരുത്. അബുദാബി പോലീസ് വെബ്‌സൈറ്റിലോ www.adpolice.gov.ae മൊബൈൽ ആപ്പിലോ പെർമിഷനായി അപേക്ഷിക്കാം.

You might also like

  • Straight Forward

Most Viewed