തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ


 

ദുബൈ: വിദേശികൾക്കായുള്ള യു.എ.ഇയുടെ പൗരത്വ നിയമം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകുമെന്നാണ് യുഎഇ അറിയിച്ചത്. വിദേശികളായ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, കലാകാരന്മാർ, എഴുത്തുകാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വിദഗ്ധർക്കും പ്രഫഷണലുകൾക്കും പൗരത്വം അനുവദിക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതികൾ യു.എ.ഇ അംഗീകരിച്ചു. മന്ത്രി സഭയും അമീരി കോർട്ടുമാണ് പൗരത്വം കിട്ടാൻ യോഗ്യരായവരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകുക.

You might also like

Most Viewed