ബംഗളൂരുവിൽ വീണ്ടും മയക്കുമരുന്ന് വേട്ട; മലയാളി ഉൾപ്പെടെ നാലു പേർ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ വീണ്ടും മയക്കുമരുന്ന് വേട്ട. 75 ലക്ഷം രൂപയുടെ ക്രിസ്റ്റൽ എംഡിഎംഎയുമായി മലയാളി ഉൾപ്പെടെ നാലു പേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശി ഷക്കീറാണ് പിടിയിലായ മലയാളി. പിടിയിലായവരിൽ രണ്ടു പേർ നൈജീരിയൻ സ്വദേശികളാണ്. പാസ്പോർട്ട് ഇല്ലാതെയാണ് ഇവർ നഗരത്തിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.