യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ

ദുബൈ: യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ വിലക്കി ബ്രിട്ടൺ. ദുബായിൽ നിന്ന് ലണ്ടനിലേക്കുള്ള രാജ്യാന്തര വ്യാപാരപാതയാണ് യുകെ അടച്ചിരിക്കുന്നത്. യുഎഇക്കൊപ്പം ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്. കൊവിഡിന്റെ അപകടകാരിയായ പുതിയ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി.
‘ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശണം നിഷേധിക്കും. ബ്രിട്ടൺ, ഐറിഷ് പൗരന്മാർക്കും യുകെ പൗരത്വമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ട്. പക്ഷേ, അവർ സ്വന്തം വീടുകളിൽ 10 ദിവസം സ്വയം ഐസൊലേഷനിൽ കഴിയണം. ഇവർ വരുന്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പാസഞ്ചർ ലൊക്കേറ്റർ ഫോമും കയ്യിൽ കരുതണം. അല്ലെങ്കിൽ 500 പൗണ്ട് വീതം പിഴ ഒടുക്കണം.’ യുകെ ഗതാഗത മന്ത്രി ഗ്രാൻഡ് ഷാപ്പ്സ് ട്വിറ്ററിൽ കുറിച്ചു.