കാർഷിക നിയമങ്ങൾക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭയും പ്രമേയം പാസാക്കി

കൊൽക്കത്ത: കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭയും പ്രമേയം പാസാക്കി. ഇതോടെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാർലമെന്‍ററികാര്യ മന്ത്രി പാർഥാ ചാറ്റർജിയാണ് അവതരിപ്പിച്ചത്. സിപിഎമ്മും കോണ്‍ഗ്രസും പ്രമേയത്തെ അനുകൂലിച്ചു.
അതിനിടെ, പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്‌കരിച്ചു. കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡൽഹി, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നേരത്തെ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കിയത്.