അബുദാബിയിൽ പാർക്കിംഗ് ഫീ ഈടാക്കില്ല

അബുദാബി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ പാർക്കിംഗ് ഫീ ഈടാക്കില്ലെന്ന് മുൻസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു . മാർച്ച് 30നു ഇറക്കിയ ഉത്തരവനുസരിച്ച് മൂന്ന് ആഴ്ചത്തേക്ക് ആണ് പാർക്കിംഗ് ഫീ നിർത്തലാക്കിയത്. ഈ കാലാവധി തീരാനിരിക്കെയാണ് നഗരവാസികൾക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.