ഷാർജ ബിഎൽഎസ് കേന്ദ്രത്തിൽ ബുധന്‍ മുതൽ പാസ്പോർട് സേവനം ഭാഗികം

ഷാർജ: ഷാർജ ബിഎൽഎസ് കേന്ദ്രത്തിൽ ഇന്ന് മുതൽ പാസ്പോർട് സേവനം ഭാഗികമായിരിക്കും. പാസ്പോർട് പുതുക്കാനുള്ള അപേക്ഷ ഈ മാസം 30നോ അതിന് മുൻപോ ഉള്ളവർക്ക് മാത്രമായിരിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
ആർക്കെങ്കിലും പാസ്പോർട് പുതുക്കാനുണ്ടെങ്കിൽ കോൺസുലേറ്റിന്റെ passport.dubai@mea.gov.in എന്ന നമ്പരിലേയ്ക്ക് വിശദവിവരങ്ങൾ സഹിതം ഇ–മെയിൽ അയക്കണം. തുടർന്ന് വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവർക്ക് ഷാർജയിലെ ബിഎൽഎസ് ഇന്റർനാഷനൽ എക്സ്ലുസീവ് സെന്ററിലേയ്ക്ക് പ്രത്യേക അപോയിന്റ്മെൻ്റ് നൽകും. മതിയായ എല്ലാ രേഖകളും ഇ–മെയിലിലൂടെ അയച്ച ശേഷമായിരിക്കണം കേന്ദ്രത്തിലേയ്ക്ക് പോകേണ്ടത്. കോവിഡ്–19നെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട് സേവനം തൽക്കാലത്തേയ്ക്ക് നിർത്തിവച്ചിരുന്നു. ഷാർജ റോളയിലാണ് ബിഎൽഎസ് കേന്ദ്രം പ്രവർത്തിക്കുന്നത്.