കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു ചെന്നൈയിൽ കൊവിഡ് രോഗിയുടെ സംസ്കാര ചടങ്ങ് നടത്തിയത്. മുൻ മന്ത്രിയടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ചെന്നൈയിൽ മരിച്ച ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയാണ്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് രോഗം പകർന്നത്.