430 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്


 യു.എ.ഇ: ബലി പെരുന്നാളിന് മുന്നോടിയായി 430 തടവു പുള്ളികള്‍ക്ക് കൂടി മോചനം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ   നിര്‍ദേശാനുസരണമാണിത്. സാഹചര്യങ്ങള്‍ മൂലം ജയിലില്‍ എത്തപ്പെട്ട മനുഷ്യര്‍ക്ക് പുനര്‍വിചിന്തനത്തിനും പുതുജീവിതത്തിനും അവസരമൊരുക്കുവാനും അവരുടെ കുടുംബങ്ങളുമൊത്ത് നല്ല ജീവിതം കെട്ടിപ്പടുക്കുവാനും അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദിന്റെ ദയാ നടപടിയെന്ന് ദുബൈ അറ്റോണി ജനറല്‍ ചാന്‍സലര്‍ ഇസ്സാം ഇൗസ അല്‍ ഹുമൈദാന്‍ പറഞ്ഞു. ദുബൈ പൊലീസ് ജനറല്‍ കമാന്‍റുമായി സഹകരിച്ച്‌ പബ്ലിക് പ്രോസിക്യൂഷന്‍ ഇവരുടെ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരുന്നതായി അറ്റോണി ജനറല്‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed