സുഷമ സ്വരാജ് അന്തരിച്ചു
ന്യൂഡല്‍ഹി:മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പാണ് കാശ്മീര്‍ ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സുഷമ ട്വീറ്റ് ചെയ്തിരുന്നു. താന്‍ തന്റെ ജീവിതത്തില്‍ ഉടനീളം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് സുഷമ ട്വീറ്റ് ചെയ്തിരുന്നത്.

