കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് : പ്രവാസികള്‍ക്ക് മുന്നറിയിപ്പ്
ദുബായ്: കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എടുക്കാമെന്ന പരസ്യമുള്ള ഏജന്‍സികളില്‍ നിന്നും ടിക്കറ്റ് എടുക്കുന്പോള്‍ സൂക്ഷിക്കണമെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. വിമാനക്കന്പനികളില്‍ നിന്നോ ലൈസന്‍സുള്ള ഏജന്‍സികളില്‍ നിന്നോ ടിക്കറ്റ് എടുത്തില്ലെങ്കില്‍ പണം നഷ്ടപ്പെടാമെന്നും ഓണ്‍ലൈനില്‍ കാണുന്ന ചില സ്ഥാപനങ്ങള്‍ക്ക് യുഎഇയില്‍ ഓഫിസ് പോലുമില്ലെന്നുമാണ് മുന്നറിയിപ്പ്.കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എടുക്കാമെന്നും ഹോട്ടലില്‍ സൗജന്യമായി താമസിക്കാമെന്നുമുള്ള സൗകര്യങ്ങളും വാഗ്‌ദാനം ചെയ്‌താണ് പല ഓണ്‍ലൈന്‍ സ്ഥാപനങ്ങളും യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഇവര്‍ക്കു ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമല്ല.ഇത്തരം സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ വഴി വളരെ നേരത്തേ ടിക്കറ്റ് എടുക്കുന്നവര്‍ യാത്രയ്ക്കായി വിമാനത്താവളത്തില്‍ ചെല്ലുന്പോഴാണ് തട്ടിപ്പു ബോധ്യമാകുകയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

