ട്രാഫിക് നിയമങ്ങള്‍ പാലിച്ചപ്പോള്‍ സമ്മാനമായി ലഭിച്ചത് കാര്‍
ദുബായ്: ട്രാഫിക് നിയമങ്ങള്‍ പാലിച്ച സ്വാദേശിക്ക് കാര്‍ സമ്മാനമായി നല്‍കി ദുബായ് പോലീസ്. സ്വദേശിയായ സൈഫ് അല്‍ സ്വീദി എന്നയാള്‍ക്കാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബായ് പോലീസ് പുതിയ കാര്‍ സമ്മാനമായി നല്‍കിയത്. റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ സൈഫ് ഒരിക്കല്‍ പോലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോലീസിന്റെ വൈറ്റ് പോയിന്റ് സിസ്റ്റം എന്ന പദ്ധതി പ്രകാരമാണ് ഇദ്ദേഹത്തിന് കാര്‍ നല്‍കിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

