ബഹ്റൈന്‍ കെ.എം.സി.സി തുണയായി; കലാവതി നാട്ടിലേക്ക് മടങ്ങി


മനാമ: അഞ്ച് വര്‍ഷമായി നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതജീവിതം നയിച്ചിരുന്ന മലപ്പുറം മുക്കം അരീക്കോട്  സ്വദേശിനി കലാവതി രാജുവിന്  ബഹ്റൈന്‍ കെ.എം.സി.സിയുടെ ഇടപെടല്‍ തുണയായി  നാട്ടിലേക്ക് മടങ്ങി.
മകന് ഒരു വയസുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച കലാവതി   സാന്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യത്തിലാണ് 2014ല്‍  ബഹ്റൈനിലേക്ക് എത്തുന്നതും അറബിയുടെ വീട്ടില്‍ ജോലിയില്‍ പ്രവേശിക്കുന്നതും. പിന്നീട്   സ്പോണ്‍സറുടെ കടുംപിടുത്തം മൂലം കലാവതിയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. 
മകന്റെ ഓപ്പറേഷനു പോലും നാട്ടിലേക്ക് മടങ്ങാനാകാത്ത കലാവതിയുടെ ദുരവസ്ഥയെ കുറിച്ച് കലാവതിയുടെ നാട്ടുകാര്‍ സൗദി കെ.എം.സി.സി പ്രവര്‍ത്തരെ അറിയിക്കുകയും അവർ മുഖേന   ബഹ്റൈനിലെ കെ.എം.സി.സി പ്രവര്‍ത്തകർ   കലാവതിയെ നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങളും  ആരംഭിച്ചു.  ഒടുവില്‍  കലാവതിയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് എടുത്ത് നല്‍കിയതും കെ.എം.സി.സി പ്രവര്‍ത്തകരാണ്    ദുരവസ്ഥയില്‍ സഹായിച്ച  കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് കലാവതി നാട്ടിലേക്ക് മടങ്ങിയത്.

article-image

കെ.എം.സി.സി പ്രവര്‍ത്തകര്‍

You might also like

  • Lulu Exchange
  • Straight Forward

Most Viewed