യു.എ.ഇയുടെ സുസ്ഥിര വികസനം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ : -ഡോ. താനി ബിൻ അഹമ്മദ്

ദുബൈ : പൊതു- സ്വകാര്യമേഖലയുടെ യോജിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ സുസ്ഥിരവികസനം സാധിക്കുകയുള്ളൂവെന്ന് യു.എ.ഇ. കാലാവസ്ഥാ വ്യതിയാന-പാരിസ്ഥിതിക മന്ത്രി ഡോ. താനി ബിൻഅഹമ്മദ് അൽ സിയൂദി പറഞ്ഞു. ദുബൈയിലെ അൽ റവാബി ഡയറി കന്പനി സന്ദർശിക്കവവെയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
യു.എ.ഇ. വിഷൻ 2021 -നായുള്ള സുസ്ഥിരലക്ഷ്യങ്ങൾ സുഗമമാക്കാൻ ഇത്തരമൊരു പങ്കാളിത്തം അനിവാര്യമാണ്. പ്രവർത്തനത്തിലും സാങ്കേതികതയിലും നൂതനത്വവും മികവും പുലർത്തി അൽ റവാബിപോലുള്ള കന്പനികൾ ഇതിന് സഹായമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉൽപ്പാദനക്ഷമത കൂട്ടാൻ ആധുനിക സാങ്കേതികവിദ്യയും പുതുമയാർന്ന രീതികളും കൈക്കൊണ്ട കന്പനിയുടെ പ്രവർത്തനത്തെ അദ്ദേഹം പ്രകീർത്തിച്ചു. ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഒവൈസിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.