വികസന പദ്ധതികളെ എക്സ്പോ 2020 ശക്തിപ്പെടുത്തുമെന്ന് അബുദാബി കിരീടാവകാശി

അബുദാബി : ദുബൈയിൽ ഒരുങ്ങുന്ന എക്സ്പോ വേദി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ സന്ദർശിച്ചു. ആഗോളതലത്തിൽ യു .എ.ഇ യുടെ സ്ഥാനമുറപ്പിക്കാനും, രാജ്യത്തിന്റെനിലവിലുള്ള വികസനപദ്ധ തികളെ ശക്തിപ്പെടുത്താനും ദുബൈ എക്സ്പോ 2020 സഹായമാകുമെന്ന് ഷെയ്ഖ് അൽ നഹ്യാൻ പറഞ്ഞു.
സാന്പത്തിക − സാമൂഹിക രംഗങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ എക്സ്പോ 2020ന് കഴിയുമെന്നും ഷെയ്ഖ്മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ എക്സ്പോ സംഘടിപ്പിക്കാൻ കഴിയുമെന്ന ആത്മവി ശ്വാസവും അദ്ദേഹം പങ്കു വച്ചു.ഭാവി തലമുറകൾക്ക് നൽകാൻ കഴിയുന്ന സന്പന്നമായ ഒരനുഭവമാകും യു.എ.ഇ യുടെ വികസന യാത്രയിലെ പ്രധാന നാഴികക്കല്ല് കൂടിയായ എക്സ്പോ 2020 −എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ചും, നിർമ്മാണ പുരോഗതിയെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി. എക്സ്പോ2020 ഉന്നതതല കമ്മിറ്റി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം ഉൾപ്പെടെയുള്ള പ്രമുഖരാണ് അബുദാബി കിരീടാവകാശിയെ സ്വീകരിച്ചത്.