ദുബൈയിൽ ബസ്സുകൾക്ക് മാത്രമായി പുതിയ ഒന്‍പത് പാതകൾ

ദുബൈ : ദുബൈയിൽ ബസ്സുകൾക്ക് മാത്രമായി പുതിയ ഒന്‍പതു പാതകൾ പണിയാൻ ആർ.ടി.എ തീരുമാനിച്ചു. ഇതിൽ രണ്ടെണ്ണം ജെമൈര ലയ്ക്ക് ടവർ പാതകളിൽ ആയിരിക്കും. മറ്റു മേഖലകളിൽ ഏഴ് ബസ് ലൈനുകളാണ് നിർമ്മിക്കുകയെന്ന് ആർ.ടി.എ പൊതു ഗതാഗത വകുപ്പ് സി.ഇ.ഒ അബ്ദുല്ല യൂസുഫ് ആലു അലി അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളും ഹോട്ടലുകളും കൊണ്ട് സജീവമായ ഈ മേഖലകളിലേക്ക് അതിവേഗത്തിൽ ജനങ്ങളെ എത്തിക്കുന്നതിനാണ് ബസ്സുകൾക്ക് മാത്രമായി പാതകൾ നിർമ്മിക്കുന്നത്.