സൽമാൻ ഖാന് ഒരു പ്രത്യേക സമ്മാനവുമായി ദുബായ് പ്രവാസി


ദുബായ് : ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന് ഒരു പ്രത്യേക സമ്മാനം നൽകാനിരിയ്ക്കുകയാണ് ട്വബായ് പ്രവാസിയായ ഒരു ആരാധകൻ. സൽമാന്റെ വലിയ ആരാധകനായ പാകിസ്താനി സ്വദേശി അലി മാലിക് ഒരു നമ്പർ പ്ലേറ്റ് ആണ് അദ്ദേഹത്തിന് സമ്മാനമായി നൽകാനിരിക്കുന്നത്. 'S' സീരിസിൽ ഉള്ള 27/12 എന്ന നമ്പർ പ്ലേറ്റ് ആണ് സമ്മാനമായി സല്മാന് നൽകുന്നത്. താരത്തിന്റെ പിറന്നാൾ ദിവസത്തിന്റെ തീയതിയാണ് ഈ നമ്പർ പ്ളേറ്റിലുള്ളത്. 11,400 ദിർഹം നൽകി മാലിക് സ്വന്തമാക്കിയ നമ്പർ പ്ളേറ്റാണിത്.

താരത്തിന് വെറുതെ സമ്മാനമായി നൽകുകയാണ് ഇത്. പകരം ഇത് ഉപയോഗിച്ച ശേഷം വില്പന നടത്താനും, അതിൽ നിന്ന് ലഭിക്കുന്ന തുക ദുബായ് കെയേഴ്‌സ് ആൻഡ് ബീയിങ് എ ഹ്യൂമൻ എന്ന സൽമാന്റെ ചാരിറ്റി ഓർഗനൈസേഷന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കണമെന്നും അലി നിർദ്ദേശിക്കുന്നു.

വ്യവസായിയായ മാലിക് ഇതിനു മുൻപ് മോഡലിങ്ങിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് തനിക്ക് കിട്ടിയിരുന്ന പണം താൻ തന്റെ മാതാവിനെയാണ് ഏൽപ്പിക്കാറുള്ളതെന്നും, അവർ അത് ആവശ്യമുള്ളവർക്ക് നൽകാറുണ്ടെന്നും അലി പറഞ്ഞു. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ഈ നമ്പർ പ്ളേറ്റ് ലഭിക്കുന്നതിനായി ശ്രമം നടത്തുകയായിരുന്നു അലി.

സൽമാനൈൽ മനുഷ്യനാണ് തനിക്ക് പ്രചോദാനമായതെന്നും, ആരാധന മൂലം ബീയിങ് ഹ്യൂമൻ ബ്രാൻഡോട് കൂടിയ ടി-ഷർട്ടുകൾ മൊത്തമായി വാങ്ങിയിട്ടുണ്ടെന്ന് അലി ഓർമ്മിച്ചു. വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ സൽമാൻ ഖാനെ കണ്ടുമുട്ടിയിട്ടുണ്ടെന്നും അലി പറഞ്ഞു.

 

You might also like

Most Viewed