തൃപ്തിയെ ശബരിമലയില്‍ തടയും: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരും മുമ്പ് തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. കൊച്ചിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആണ് രാഹുല്‍ പറഞ്ഞത്.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ കോടതിവിധി വരുന്നതിന് മുമ്പ് ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറയുന്നതിനുപിന്നില്‍ ദേശവിരുദ്ധ മനോഭാവമാണുള്ളത്. ദേശായിയെ തടയാന്‍ അഞ്ഞൂറോളം സ്ത്രീകളെ ഉള്‍പ്പെടെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.