കനത്ത മൂടൽ മഞ്ഞ്: വിമാന സർവീസുകൾ തടസപ്പെട്ടു

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞുമൂലം ഡൽഹിയിൽ ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു. ദീർഘദൂര ട്രെയിനായ രാജധാനി എക്സ്പ്രസ്ഉൾപ്പെടെ ഡൽഹിയിൽ നിന്നുള്ള 81 ട്രെയിനുകൾ മണിക്കൂറുകളോളം വൈകി.
ഇന്നും നാളെയും ഒാടേണ്ട 13 ട്രെയിനുകൾ റദ്ദാക്കി. 40 ട്രെയിനുകളുെട സമയം മാറ്റിയെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. രാജധാനി, തുരന്തോ, സമ്പർക്ക് ക്രാന്തി, പുരുഷോത്തം, ഉത്കൽ, നന്ദൻ കാനൻ, ഹിരാകുഡ് എക്സ്പ്രസുകൾക്ക് മുൻ നിശ്ചയിച്ച പ്രകാരം സർവീസ് നടത്താനായില്ല.
റൺവേ ദൃശ്യമാകാത്തതിനാൽ ഇന്നും പല വിമാന സർവീസുകൾ വൈകി. ഒമ്പത് അന്താരാഷ്ട്ര വിമാനങ്ങളും നാല് ആഭ്യന്തര വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തിയത്. ഡൽഹി –ലക്നൗ വിമാനം റദ്ദാക്കി. ഇന്നലെ 140 വിമാനങ്ങൾ വൈകുകയും ഏഴെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു.