ജോലി രാജി വെച്ച ശേഷം ഇന്ത്യൻ തൊഴിലാളി ആത്മഹത്യ ചെയ്തു

യു എ ഇ : ഇന്ത്യക്കാരനും മലയാളിയുമായ തൊഴിലാളി ജോലി രാജി വെച്ച ശേഷം ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. എണ്ണ ഉല്പാദന കമ്പനിയായ അൽ ഖൌസിലെ ഒഫീഷ്യൽ സ്റ്റാഫ് ആണ് ഇദ്ദേഹം. നാട്ടിലേക്ക് മടങ്ങി പോകാനിരിക്കെയാണ് ആത്മഹത്യാ ചെയ്തതായി കണ്ടത്. കുറച്ച ദിവസങ്ങളായി ആശയക്കുഴപ്പത്തിലും നിരാഷയിലുമായിരുന്നു ഇദ്ദേഹമെന്ന് അടുപ്പമുള്ളവർ പറയുന്നു.
ജനുവരി മൂന്നാം തീയതിയാണ് ഇയാളെ കമ്പനി കൊട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിഞ്ഞു ശ്വാസം മുട്ടിയുള്ള മരണമാണെന്ന് ദുബായ് പോലീസ് പറയുന്നു.
2 വർഷത്തെ സർവീസിന് ശേഷം ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ച് പോകാനൊരുങ്ങുകയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. പെട്രോൾ സ്റ്റേഷനിലെ കാർ വാഷിംഗ് സെക്ഷനിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. മരണ കാരണം തങ്ങൾക്കും അറിയില്ലെന്ന് അവർ പറഞ്ഞു.