അയ്യപ്പ സന്നിധിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് ഹര്‍ജി നല്‍കിയ അഭിഭാഷകന് വധഭീഷണി



ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക്യാണ് നേരിടേണ്ടി വരുന്നത്. അയ്യപ്പ സന്നിധിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് ഹര്‍ജി നല്‍കിയ അഭിഭാഷകനാണ് ഇപ്പോള്‍ വധഭീഷണിയുള്ളത്. സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാത്തത് വിവേചനപരമായ തീരുമാനമാണെന്ന് പറഞ്ഞാണ് യങ് ലോയേഴ്‌സ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനാണ് വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നത്. പലതവണയായി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് പറയുന്നു. ഇതേതുടര്‍ന്ന് നൗഷാദ് ദില്ലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്വധഭീഷണിയെ തുടര്‍ന്ന് ദില്ലി പോലീസ് നൗഷാദിന് സുരക്ഷ ശക്തമാക്കുകയും ചെയ്തു. വധഭീഷണിക്ക് പിന്നില്‍ ഹിന്ദു സംഘടനയാണെന്ന സംശയവുമുണ്ട്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ എന്താണ് കുഴപ്പം എന്നുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത് ഭരണഘടനാ വിരുദ്ധം എന്നുവരെ പരാമര്‍ശമുണ്ടായി. ഏറെ കാലമായി ഈ വിഷയത്തില്‍ തര്‍ക്കങ്ങളും സംവാദങ്ങളും നടക്കുന്നുണ്ട്. ഹിന്ദു സംഘടനകളും ദേവസ്വം ബോര്‍ഡുമാണ് ഈ വിഷയത്തില്‍ എതിപ്പുമായി മുന്നിലുള്ളത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി വരെ ചോദിച്ച സ്ഥിതിക്ക് ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്.

You might also like

  • Straight Forward

Most Viewed