ഫുട്‌ബോൾ‍ മത്സരത്തിനിടെ അടിപിടി: മൂന്ന് താരങ്ങൾ‍ക്ക് സസ്പെൻഷനും പിഴയും


അബൂദബിയിൽ‍ ഫുട്‌ബോൾ‍ മത്സരത്തിനിടെ നടന്ന അടിപിടിയിൽ‍ മൂന്ന് താരങ്ങൾ‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരെ സസ്‌പെൻഡ് ചെയ്യാനും വൻ‍തുക പിഴ ചുമത്താനും യു.എ.ഇ ഫുട്‌ബോൾ‍ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. അൽ‍വഹ്ദ, അൽ‍ഐൻ‍ ടീമുകളുടെ ഇനിയുള്ള മത്സരങ്ങൾ‍ അടച്ചിട്ട വേദിയിൽ‍ നടത്താനും നിർ‍ദേശം നൽ‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം അഡ്‌നോക്ക് പ്രോ ലീഗിലെ മത്സരത്തിനിടെയാണ് സംഘർ‍ഷമുണ്ടായത്. 

അൽ‍വഹ്ദ ടീമിലെ രണ്ട് താരങ്ങളെയും അൽ‍ഐനിലെ ഒരാളെയും സസ്‌പെൻ‍ഡ് ചെയ്യും. ഇവർ‍ 25,000 ദിർ‍ഹം മുതൽ‍ രണ്ട് ലക്ഷം ദിർ‍ഹം വരെ പിഴ നൽ‍കേണ്ടി വരും.    

You might also like

  • Lulu Exchange
  • Straight Forward

Most Viewed