ഐസിസി ടെസ്റ്റ് റാങ്കിങിൽ ചരിത്രനേട്ടം സ്വന്തമാക്കി ജേസൺ ഹോൾഡർ‍


ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ 862 റേറ്റിങ് പോയിന്റുമായി ഹോൾഡർ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വെസ്റ്റിൻഡീസ് ബൗളർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിങ് പോയിന്റാണിത്.    ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പുറത്തെടുത്ത പ്രകടനമാണ് ഹോൾഡറെ തുണച്ചത്. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റെടുത്ത ഹോൾഡർ മത്സരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. 485 റേറ്റിങ് പോയിന്റുമായി ഹോൾഡർ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്സാണ് രണ്ടാം സ്ഥാനത്ത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed