അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി; പൃഥ്വി ഷായ്ക്ക് റെക്കോഡ്

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയുമായി വരവറിയിച്ച് ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് ഷായുടെ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഷാ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരവമായി ഷാ. ഏകദിന ശൈലിയില്‍ ബാറ്റു ചെയ്യുന്ന പൃഥ്വി ഷായുടെ മികവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം അരങ്ങേറ്റക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെയാണ് ഷായുടെ മുന്നേറ്റം. തുടക്കത്തില്‍ തന്നെ യഥേഷ്ടം ബൗണ്ടറികള്‍ കണ്ടെത്തിയ ഷാ, ഏകദിന ശൈലിയിലാണ് മുന്നേറുന്നത്. നേരത്തെ 56 പന്തില്‍ ഷാ തന്റെ ആദ്യ അര്‍ധസെഞ്ചുറി നേടിയിരുന്നു.