എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രഫുൽ പട്ടേൽ പുറത്ത്

ന്യൂഡൽഹി : അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രഫുൽ പട്ടേലിനെ ഡൽഹി ഹൈക്കോടതി നീക്കി. പകരം മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ ഖുറൈഷിക്ക് എ.ഐ.എഫ്.എഫിന്റെ താത്ക്കാലിക ചുമതല നൽകിയ ഹൈക്കോടതി അഞ്ചു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്താനും ഉത്തരവിട്ടു.
എ.ഐ.എഫ്.എഫ് പ്രസിഡന്റായി പ്രഫുൽ പട്ടേലിന്റെ തിരഞ്ഞെടുപ്പ് നാഷണൽ സ്പോർട്സ് കോഡിന് അനുസരിച്ചല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.