ഇന്ത്യ ഉൾപ്പെടെയുള്ള 30 രാജ്യങ്ങളെ പങ്കെടുപ്പിച്ച് യുക്രെയ്ൻ വിഷയത്തിൽ ചർച്ചയ്ക്ക് ഒരുങ്ങി സൗദി

ഇന്ത്യ ഉൾപ്പെടെയുള്ള 30 രാജ്യങ്ങളെ പങ്കെടുപ്പിച്ച് യുക്രെയ്ൻ വിഷയത്തിൽ ചർച്ചയ്ക്ക് ഒരുങ്ങി സൗദി. ഇന്ത്യ, ബ്രസീൽ, പാശ്ചാത്യ രാജ്യങ്ങൾ, യുക്രെയ്ൻ എന്നിവരെ ചർച്ചയിൽ പങ്കാളികളാക്കാനാണ് നീക്കമെന്നു വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 5,6 തീയതികളിൽ ജിദ്ദയിലാണ് ചർച്ച നടക്കുന്നത്. റഷ്യയെ ഒഴിവാക്കിയുള്ള ചർച്ച യുക്രെയ്ൻ അനുകൂലമായി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുക്രെയ്ൻ അനുകൂല സമാധാന നീക്കമായാണ് ചർച്ചയെ കാണുന്നത്. എന്നാൽ, ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ എത്ര പേർ പങ്കെടുക്കുമെന്നു വ്യക്തമല്ല.മാത്രമല്ല, ജൂണിൽ കോപ്പൻഹേഗനിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത ഈ രാജ്യങ്ങളിൽ പലതും വീണ്ടും കൂടിക്കാഴ്ച നടത്താൻ ആലോചിക്കുന്നുണ്ട്. ഇതിൽ ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, പോളണ്ട്, യൂറോപ്യൻ യൂണിയൻ, അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
zsfzs