സൗദിയിൽ ലഹരിഇടപാടു നടത്തിയ 7 പേർ അറസ്റ്റിൽ

ലഹരിഇടപാടു നടത്തിയ 7 പേർ സൗദിയിൽ അറസ്റ്റിലായി. വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിക്കപ്പെട്ടത്. 514.6 കിലോ ലഹരിമരുന്നും പിടിച്ചെടുത്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്തും.
ലഹരി ഇടപാടുകാർ പിടിക്കപ്പെട്ടാൽ രഹസ്യവിവരം നൽകിയവർക്ക് പാരിതോഷികം നൽകുമെന്നും ലഹരിമരുന്ന് നിർമാർജന വിഭാഗം അറിയിച്ചു.