മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദിയിൽ തൃശ്ശൂർ സ്വദേശി കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു


മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു.  സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട് കാവ് സ്വദേശി കാരിപ്പം കുളം അഷ്റഫ് (43 വയസ്സ്) ആണ്  മരണപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ആണ് ഇന്നലെ രാത്രി  ആക്രമണം നടന്നത്. കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച്‌ മരണപ്പെടുകയായിരുന്നു. 

ഭാര്യ:  ഷഹാന. പിതാവ്‌: ഇസ്മയിൽ. മാതാവ്‌: സുഹറ. സഹോദരൻ: ഷനാബ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐസിഎഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ  ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേത്യത്വത്തിൽ ഐസിഎഫ് സഫ്‌വ വളണ്ടിയർമാർ രംഗത്തുണ്ട്.

article-image

രപപരു

You might also like

  • Lulu Exchange
  • Straight Forward

Most Viewed