റിയാദിൽ താമസ സ്ഥലത്ത് തീപിടുത്തം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം


റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്.

പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

article-image

drydry

You might also like

Most Viewed