ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു


ജമ്മുകശ്മീരിൽ എൻകൗണ്ടറിനിടെ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികർ കൊല്ലപ്പെട്ടത്. ഒരു ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. കഴിഞ്ഞ മാസം 20ന് അഞ്ച് സൈനികരെങ്കിലും കൊല്ലപ്പെട്ട സൈനിക ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിലെ അതേ ഗ്രൂപ്പിൽപ്പെട്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷൻ നടന്നത്. പരിക്കേറ്റ സൈനികരെ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ തെരച്ചിലിനായി സംഘങ്ങളെ അയച്ചതായും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ഭേര മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു.

article-image

dytdry

You might also like

Most Viewed