ഏഴ് വയസുകാരി മകളെ അടിച്ചുകൊന്ന പിതാവ് സൗദി പോലീസിന്റെ പിടിയിൽ

ഈ കഴിഞ്ഞ ബലിപെരുന്നാൾ ദിവസം സൗദി തലസ്ഥാനമായ റിയാദിൽ വെച്ച് ഏഴ് വയസുകരിയായ സ്വന്തം മകളെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തനിക്ക് ഇഷ്ടമല്ലെന്ന് മകളായ യാറ പറഞ്ഞതിനാലാണ് ക്രൂരമായ മർദ്ധനവും, അതെ തുടർന്ന് മരണവും സംഭവിച്ചത്.
യാറയുടെ അമ്മ ഇയാളിൽ നിന്നും നേരത്തെ വേർപിരിഞ്ഞിരുന്നു. ഏഴ് വയസ് ആകുന്നത് വരേക്കും കുട്ടി അമ്മയുടെ കൂടെയാണ് താമസിച്ചത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് മുന്പ് മുൻ ഭർത്താവ് വന്ന് മകളെ കൂട്ടി കൊണ്ടു പോയിരുന്നുവത്രെ. പക്ഷെ ഇതിൽ യാറ വളരെയധികം ദുഖിച്ചിരുന്നുവെന്ന് യാറയുടെ അമ്മ സൗദി പത്രമായ അൽ വതനോട് പറഞ്ഞു.
എയർ കണ്ടീഷനിൽ ഉണ്ടായിരുന്ന പൈപ്പ് ഊരിയെടുത്താണ് മുറിയിൽ പൂട്ടിയിട്ട് യാറയെ പിതാവ് മർദ്ധിച്ചത്. തലയ്ക്ക് ഏറ്റ മർദ്ധനമാണ് മരണ കാരണം. കുട്ടിയുടെ നില ഗുരുതരമായെന്ന് കണ്ടതിനെ തുടർന്ന് ഇയാൾ തന്നെ യാറയെയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയെങ്കിലും വഴിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.