ഇന്ത്യക്ക് ഭീഷണിയായി ടിബറ്റില്‍ ചൈനയുടെ ജലവൈദ്യുത പദ്ധതി

ബീജിംഗ്: ടിബറ്റില്‍ ചൈനയുടെ ജലവൈദ്യുതപദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. 150 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ജലവൈദ്യുത പദ്ധതി സം എന്നാണ് അറിയപ്പെടുക.ടിബറ്റിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് സം. ബ്രഹ്മപുത്ര നദിയിലാണ് അണക്കെട്ട്.
ചൈനയുടെ ഇ പദ്ധതി മൂലം ജലവിതരണം പ്രതികൂലമാവുമെന്ന ആശങ്കയിലാണ് ഇന്ത്യ. അണക്കെട്ട് തുറന്ന് വിടുന്നത് ഇന്ത്യയില്‍ വെള്ളപ്പൊക്കത്തിനും ഇടയാക്കും. കൂടാതെ ഇന്ത്യയില്‍ ബ്രഹ്മപുത്ര നദിയിലെ ജലവൈദ്യുത പദ്ധതികള്‍ക്ക് ചൈനയുടെ നീക്കം തിരിച്ചടിയാകും. ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കുമെന്ന് ചൈന വ്യക്തമാക്കി.
ആറ് യൂണിറ്റുകളാണ് സം ജലവൈദ്യുത പദ്ധതിയിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജലവൈദ്യുത പദ്ധതിയാണ് സം എന്നാണ് കണക്കുകൂട്ടല്‍. പ്രതിവര്‍ഷം 250 കിലോവാട്ട് അവേഴ്‌സ് വൈദ്യുതി ഇവിടെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ടിബറ്റിലെ വൈദ്യുതിക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ബ്രഹ്മപുത്രയില്‍ കൂടുതല്‍ വൈദ്യുതപദ്ധതികള്‍ തുടങ്ങാന്‍ ചൈന ആലോചിക്കുന്നതായും സൂചനയുണ്ട്.