എസ്എഫ്‌ഐഒ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി


എസ്എഫ്‌ഐഒ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേയ്ക്കാണ് നീട്ടിയത്. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നടപടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾക്കുള്ള വിലക്കാണ് ഹൈക്കോടതി നാല് മാസത്തേക്ക് കൂടി തടഞ്ഞത്. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി.

എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച വിചാരണക്കോടതി നടപടി ചോദ്യം ചെയ്തായിരുന്നു സിഎംആർഎലിന്റെ ഹർജി. സിഎംആർഎലിന്റെ ഹർജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദമായ സത്യവാങ്മൂലം നൽകണം. കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്നാണ് അവധിക്കാല ബെഞ്ച് സംശയം പ്രകടിപ്പിച്ചത്.

എസ്എഫ്ഐഒ റിപ്പോർട്ട് ഫയലിൽ സ്വീകരിക്കാൻ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. ക്രിമിനൽ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികൾ എന്നുമാണ് കേന്ദ്ര സർക്കാർ നേരത്തെ നൽകിയ മറുപടി. പ്രതിചേർക്കപ്പെട്ടവരുടെ വാദം കേൾക്കാതെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി തീരുമാനമെടുത്തതെന്നാണ് സിഎംആർഎലിന്റെ വാദം.

article-image

saafsdadsads

You might also like

Most Viewed