ഒമാന്‍ - സൗദി ഹൈവേ ഗതാഗതത്തിനായി തുറന്നു

സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ ഗതാഗതത്തിനായി തുറന്ന് കൊടുത്തു. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. റോഡ് തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ കരമാർഗ്ഗമുള്ള യാത്രാ സമയം 16 മണിക്കൂർ കുറഞ്ഞേക്കും. സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ റോയൽ ഒമാൻ പൊലീസ് അതിർത്തി ചെക്ക്പോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. പാസ്‌പോര്‍ട്ട്-റെഡിസന്‍സി, വിസ, എന്‍ട്രി, എക്‌സിറ്റ്, കസറ്റംസ് ക്ലിയറന്‍സ് സേവനങ്ങള്‍ അതിവേഗം ചെക്ക്‌പോയിൻറില്‍ ലഭ്യമാകുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ആളുകളുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കും. തുടക്കമെന്ന നിലയിൽ വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനും ഇടയിലായിരിക്കും അനുവദിക്കുക.