അബഹക്ക് സമീപം വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു


അബഹ: ദക്ഷിണ സൗദിയിലെ അബഹക്ക് സമീപം ളൽഅ് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടമുണ്ടായത്. 

വിവരമറിഞ്ഞ ഉടനെ നാല് യൂനിറ്റ് ആംബുലൻസ് സംഘം സ്ഥലത്തെത്തിയിരുന്നതായി അസീർ മേഖല റെഡ്ക്രസൻറ് വക്താവ് മുഹമ്മദ് ബിൻ ഹസൻ ശഹ്രി പറഞ്ഞു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വക്താവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed