മേയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി അറേബ്യയില്‍ മേയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈദ് ഉല്‍ ഫിത്തര്‍ അവധി ദിവസങ്ങളിലാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രവശ്യകളിലും നഗരങ്ങളിലും ഇത് ബാധകമായിരിക്കും. ആളുകള്‍ സാമൂഹിക അകലം പാലിക്കണമെന്നും അഞ്ചോ അതില്‍ അധികമോ ആളുകള്‍ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
മക്കയിലേക്കു പോകുന്നതിനും മക്കയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനും വിലക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.