രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ സൗദി നടപ്പിലാക്കി


 

സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ടു ഇന്ത്യക്കാർക്ക് റിയാദിൽ  വധശിക്ഷ നടപ്പിലാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ മോഷണ ലക്ഷ്യത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഹർജിത് സിംഗ് റാമിനെയും കുമാർ പ്രകാശിനെയുമാണ് ഇന്നലെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കിയത്.

ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആരിഫിന്റെ ലോറിയും അതിലുണ്ടായിരുന്ന സാധനങ്ങളും ഉൾപ്പെടെ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. കേസിൽ പ്രതികളായ  ഹർജിത് സിംഗ് റാമിനെയും കുമാർ പ്രകാശിനെ യും റിയാദ് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്.

You might also like

Most Viewed