സംഝോധ എക്സ്പ്രസ് നാളെ മുതൽ സർവ്വീസ് പുനഃരാരംഭിക്കും


 

ശ്രീനഗർ: ഇന്ത്യ− പാക് അതിർത്തിയിലൂടെ സർവ്വീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവ്വീസ് പുനഃരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു. നാളെ മുതൽ ഇന്ത്യയിൽ നിന്നുള്ള സംഝോധാ എക്സ്പ്രസിന്‍റെ സാധാരണ സർവ്വീസ് ആരംഭിക്കും.

അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും സംഝോധ എക്സ്പ്രസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ആറ് എസ് സ്ലീപ്പർ കോച്ചുകളും എസി 3 ടയർ കോച്ചുകളും ഉൾപ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാർ‍ അനുസരിച്ചാണ് സർവ്വീസ് ആരംഭിച്ചത്.

You might also like

Most Viewed