സൗദിയുടെ ആദ്യ വനിതാ സ്ഥാനപതിയായി റീമ അമേരിക്കയിലേക്ക്


 

സൗദിയുടെ ആദ്യ വനിതാ സ്ഥാനപതിയായി റീമ ബിൻത് ബൻതർ അൽ സൗദ് രാജകുമാരി (43) യു.എസിലേക്ക്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകൻ ഖാലിദ് ബിൻ സൽമാൻ രാജകുമാരന് പകരമായാണ് റീമ യു.എസ് സ്ഥാനപതിയാകുന്നത്. സൽമാൻ രാജാവിന്റെ സഹോദരനും കിരീടാവകാശിയുമായിരുന്ന അന്തരിച്ച സുൽത്താൻ രാജകുമാരന്റെ കൊച്ചുമകളാണ് റീമ. 

20 വർഷത്തിലേറെ സൗദി സ്ഥാനപതിയായിരുന്ന പിതാവ് ബൻതർ ബിൻ സുൽത്താനോടൊപ്പം യു.എസിലായിരുന്ന റീമ രാജകുമാരി അവിടെയാണ് പഠിച്ചതും. സൗദി ജനറൽ സ്പോർട്സ് അതോറിറ്റിയുടെ വനിതാകാര്യ വിഭാഗം വൈസ് പ്രസിഡന്റ്, സൗദി ഫെഡറേഷൻ ഫോർ കമ്യൂണിറ്റി സ്പോർട്സ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള റീമ കഴിഞ്ഞ വർഷം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വനിതാ, മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമാണ്.

You might also like

Most Viewed