മദായിൻ സ്വാലിഹ് പൈതൃക കേന്ദ്രം രണ്ട് വർഷത്തേക്ക് അടച്ചു

റിയാദ് : സൗദിയിലെ ഏറ്റവും പ്രശസ് തമായ ചരിത്ര, പൈതൃക കേന്ദ്രമായ മദായിൻ സ്വാലിഹ് താൽക്കാലികമായി അടച്ചതായി അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. മദായിൻ സ്വാലിഹിനു പുറമെ അൽഖുറൈബയും ജബൽ അൽഇക്മയും അടച്ചിട്ടുണ്ട്.
മികച്ച നിലയിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ പഠനങ്ങൾ നടത്തുന്നതിന് വിദഗ്ദ്ധർക്ക് അവസരമൊരുക്കുന്നതിനു വേണ്ടിയാണ് ഈ മൂന്നു കേന്ദ്രങ്ങളിലും താൽക്കാലികമായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തുന്നത്. 2020 ൽ മൂന്നു കേന്ദ്രങ്ങളും വീണ്ടും സന്ദർശകർക്കു മുന്നിൽ തുറക്കുമെന്ന് അൽ ഉല റോയൽ കമ്മീഷൻ അറിയിച്ചു. സൗദിയിൽ നിന്ന് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ചരിത്ര, പൈതൃക കേന്ദ്രമാണ് മദായിൻ സ്വാലിഹ്.