അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഏഴ് മില്യൺ ദിർഹം സ്വന്തമാക്കി മലയാളി

അബുദാബി : അബുദാബി− ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ഏഴ് മില്ല്യൺ ദിർഹം സമ്മാനം. അനിൽ വർഗീസ് തേവേറിൽ ആണ് ഏഴ് മില്യൺ ദിർഹം നേടിഭാഗ്യശാലിയായത്. കുവൈത്തിൽ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നഇദ്ദേഹം ഓൺലൈനിലൂടെ യാണ് മകൻ രാഹുലിന്റെ ജനന തീയ്യതിയുമായി യോജിക്കുന്ന 11197 നന്പർ ടിക്കറ്റ് എടുത്തത്. 11/97 ആണ് രാഹുലിന്റെ ജനനം. ഇത് രണ്ടാമത് തവണയാണ് താൻ ബിഗ് ടിക്കറ്റിനായി മത്സരിക്കുന്നതെന്ന് ഈ50 കാരൻ പറയുന്നു.
21 കാരനായ രാഹുൽ ഇപ്പോൾ കേരളത്തിൽ ബിരുദ വിദ്യാർത്ഥിയാണ്. ഭാര്യ: രേണു. നീണ്ട 20 വർഷമായി കുവൈത്തിൽ പ്രവാസിയായ താൻ അങ്ങേയറ്റം പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിച്ചതെന്ന് വർഗീസ് വെളിപ്പെടുത്തി. നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം നേടി വിജയിച്ച ഏഴ് പേരിൽ അഞ്ചും ഇന്ത്യക്കാരാണ്.