സേവാദര്‍ശന്‍ കുവൈറ്റ് 'കുവൈറ്റ് യോഗ മീറ്റ് 2018' സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്‍ കുവൈറ്റും ലാപ, ലോയാക്ക് തുടങ്ങിയ തദ്ദേശീയ യുവതയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനകളും യൊഗേരാസും സംയുക്തമായി 'കുവൈറ്റ് യോഗാ മീറ്റ് 2018' സംഘടിപ്പിക്കുന്നു.
മെയ് 11 ന് ലോയാക്ക് ഹാളില്‍ രാവിലെ 7ന് തുടങ്ങുന്ന പരിപാടിയില്‍ ബ്രഹ്മചാരി അമിത്ജിയുടെ നേതൃത്വത്തില്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ സംയോജിപ്പിച്ച ശില്‍പശാല നടക്കും.
മെഡിറ്റേഷന്‍, യോഗാതെറാപ്പി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ലൊയാക്ക് ഉള്‍പ്പെടെയുള്ള കുവൈറ്റിലെ വിവിധ യോഗാ പരിശീലകര്‍ ചെറുശില്‍പശാലകളും യോഗമീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്്ട്ര കോമണ്‍ യോഗാ പ്രോട്ടോക്കാള്‍ അനുസരിച്ചുള്ള യോഗ പ്രദര്‍ശനം വൈകിട്ട് നാലുമുതല്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.
സമാപനസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കുവൈറ്റിലേയും ഇന്ത്യയിലേയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് കുവൈറ്റിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന യോഗാ ട്രാന്‍സ്, ഉപകരണസംഗീത ജുഗല്‍ബന്ധി എന്നിവ അരങ്ങേറും. തലാബത്, ആര്‍ട്ട് ഓഫ് ലിവിംഗ്, അമ്മ കുവൈറ്റ്, സഹജ്മാര്‍ഗ്, പ്രോജക്ട് 5 മൈല്‍സ്, മൈല്‍ഡ് മി കാമ്പൈയില്‍ എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.