സൗ­ദി­യിൽ മലയാ­ളി­ ഷോ­ക്കേ­റ്റ് മരി­ച്ചു­


ദമാം : സൗദി അറേബ്യയിൽ മലയാളി ഷോക്കേറ്റ് മരിച്ചു. അൽ അഹ്സയിലാണ് തൃശ്ശൂർ സ്വദേശി അൻവർ ശമീം (48) ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു അൻ‍വറിന് ഷോക്കേറ്റത്. തമീമി കോൺട്രാക്ടിംഗ് കന്പനിയിൽ ഇലക്ട്രീഷ്യനാണ് അൻ‍വർ‍. വെള്ളിയാഴ്ച രാവിലെ അരാംകോ കന്പനിയുടെ റിഗ്ഗിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം.

മൃതദേഹം അൽ അഹ്സ ആശുപത്രിയിലാണുള്ളത്. 15 വർഷത്തോളമായി സൗദിയിലാണ് ജോലി. കൊടുങ്ങല്ലൂർ ഏറിയാട് കറുകപ്പാടത്ത് അബ്ദു റഹ്മാന്റെയും നഫീസയുടെയും മകനാണ് അൻവർ ശമീം.ഭാര്യ നൂർജഹാൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed