വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റിയാദ് : സൗദിയിൽ ഹോം ഡെലിവറി സ്കൂട്ടറിൽ വാനിടിച്ചുണ്ടായ അപകടത്തെത്തുടർന്നു ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ചുനക്കര കോമല്ലൂർ അന്പലത്തിന്റെ കിഴക്കേതിൽ പരേതനായ ഷാജിയുടെ മകൻ ഷാൻ ഷാഹുൽ (20) ആണു മരിച്ചത്. സാധനങ്ങളുമായി ഹോം ഡെലിവറി സ്കൂട്ടറിൽ പോകവെ സൗദിയിൽ അൽഖസിം ഉന്നൈസ എന്ന സ്ഥലത്തായിരുന്നു അപകടം.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഒന്നിനായിരുന്നു മരണം. ഒരു മാസമായി ഷാൻ ഷാഹുൽ സൗദിയിൽ ജോലിക്കെത്തിയിട്ട്. സംസ്കാരം സൗദിയിൽ നടത്താനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.