ഭീ­കരവി­രു­ദ്ധ നി­യമം; സൗ­ദി­യിൽ‍ 53 പേരെ അറസ്റ്റു­ ചെ­യ്തു­


റിയാദ് : ഭീകര വിരുദ്ധനിയമ പ്രകാരം സൗദി അറേബ്യയിൽ ഒരു മാസത്തിനിടെ 53 പേരെ അറസ്റ്റു ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിൽ 29 സ്വദേശികളും ഉൾപ്പെടും. കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടത്ത് ഭീകരാക്രമണം നടത്താൻ ബോട്ടിലെത്തിയ ഇറാൻ റവല്യൂഷണറി ഗാർഡും അറസ്റ്റിലായവരിൽ ഉൾപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

യെമൻ, പാകിസ്ഥാൻ, സിറിയ, ഈജിപ്ത്, ജോർദാൻ, ഇറാൻ, ലിബിയ എന്നീ രാജ്യങ്ങളിലുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുൽ ഹറമിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ച് ഭീകരരും പിടിയിലായിട്ടുണ്ട്.

ഒരു രാജ്യത്തിന്റെയും തിരിച്ചറിയൽ രേഖയില്ലാത്ത അഞ്ച് ഭീകരരും അറസ്റ്റിലായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് മേജർ ജനറൽ മൻസൂർ അൽ തുർക്കി പറഞ്ഞു.

സൗദിയിലെ കിഴക്കൻ തീരത്ത് മർജാൻ എണ്ണപ്പാടത്തെ പ്ലാറ്റ്ഫോമിൽ അക്രമം നടത്താൻ പദ്ധതിയിട്ട ബോട്ടിൽ നിന്ന് കഴിഞ്ഞയാഴ്ച നാവികസേന മൂന്നുപേരെ പിടികൂടിയിരുന്നു. നാവികസേനയാണ് മൂന്നു ബോട്ടുകൾ സൗദി ജലാതിർത്തികടന്ന് എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയത് കണ്ടെത്തിയത്. രണ്ട് ബോട്ടുകൾ രക്ഷപ്പെട്ടെങ്കിലും ഒരു ബോട്ടിലുണ്ടായിരുന്ന മൂന്നു പേരെ സ്ഫോടകവസ്തുക്കളടക്കം പിടികൂടുകയായിരുന്നു.

സൗദി നാവികസേന അബദ്ധത്തിൽ ജലാതിർത്തികടന്ന മത്സ്യബന്ധനബോട്ടിന് നേരെ നിറയൊഴിച്ചെന്ന് നേരത്തെ ഇറാൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ പരിശീലനം നേടിയ ഇറാൻ റവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലായതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed