മദീനയിലെ മാളുകളിൽ സുരക്ഷ ശക്തമാക്കുന്നു

മദീന : മദീനയിലെ മാളുകളിൽ വൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഫുഡ് കോർട്ടുകൾക്കും കുട്ടികൾക്കുള്ള ഗെയിമുകളും, റൈഡുകളും ക്രമീകരിച്ചിരിക്കുന്നയിടങ്ങളിലടക്കം വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാളിനകത്ത് നിരോധിച്ചിട്ടുള്ള വസ്തുക്കളായ കത്തി, നെയിൽ കട്ടർ, മുനയുള്ള മറ്റുപകരണങ്ങൾ എന്നിവ ആരുടേയും കൈവശമില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്ത്രീകളുടെ പേഴ്‌സുകളും മറ്റും പരിശോധിക്കുന്നതിനായി കൂടുതൽ വനിതാ സ്റ്റാഫിനെ ജോലിക്കെടുത്തിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളോട് എല്ലാവരും നല്ലരീതിയിലാണ് പ്രതികരിക്കുന്നതെന്നും, എതിർപ്പില്ലാതെ സഹകരിക്കുന്നതായും അധികൃതർ അറിയിച്ചു.
റെസ്റ്റോറന്റുകളിലും മറ്റും പിറന്നാൾ ആഘോഷങ്ങൾ ഒരുക്കിയിട്ടുള്ളവർ കേക്ക് മരിക്കുന്നതിന് കത്തി കയ്യിൽ കരുതാറുണ്ട്. ഇതുപോലും വാങ്ങിവെക്കുന്നതിൽ ജനങ്ങൾ യാതൊരു എതിർപ്പും പ്രകടിപ്പിക്കുന്നില്ല.
ഇത്തരം വസ്തുക്കളുമായി കടകളിൽ കയറുന്ന ചിലർ വസ്ത്രങ്ങളുടെയും മറ്റും പ്രൈസ് ടാഗുകൾ മുറിച്ചു മാറ്റിയ ശേഷം മോഷ്ടിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ കടയിൽ നിന്ന് പുറത്തു കടക്കുമ്പോൾ ബീപ്പ് ശബ്ദമുണ്ടാകില്ല. ഇവർ പിടിക്കപ്പെടുകയുമില്ല. ഇത്തരം പ്രവൃത്തികളെ തുടർന്നാണ് ഇവ മാളിൽ പ്രവേശിപ്പിക്കുന്നത് നിരോധിച്ചത്.