ബാബുരാജിന് നെഞ്ചിൽ വെട്ടേറ്റു

ഇടുക്കി: നടൻ ബാബുരാജിന് നെഞ്ചിൽ വെട്ടേറ്റു. ഇടതു നെഞ്ചിലാണു വെട്ടേറ്റത് പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസുകളുമായുള്ള തർക്കത്തിനിടെ ഒരാൾ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു.
ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളിൽ ചിലർ ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികൾ സംഘടിച്ചത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബാബുരാജ് കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.