മഞ്ജു തന്നെ ആമി: കമലിന്റെ സ്ഥിരീകരണം

കൊച്ചി: കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകും. സംവിധായകന്‍ കമല്‍ ആണ് ഓൺലൈൻ മാധ്യമത്തോട് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. സിനിമയുടെ ചിത്രീകരണം ആദ്യഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങുമെന്നും മൂന്ന് ദിവസം മുമ്പാണ് മഞ്ജു വാര്യര്‍ സിനിമ കമ്മിറ്റ് ചെയ്തതെന്നും കമല്‍ അറിയിച്ചു.
മാര്‍ച്ചില്‍ മാധവിക്കുട്ടിയുടെ മഞ്ജു വാര്യരുടെ അതേ പ്രായത്തിലുള്ള ജീവിതതമായിരിക്കും ചിത്രീകരിക്കുക. രണ്ട് മാസം കഴിഞ്ഞാവും മധ്യവയസ്സിന് ശേഷമുള്ള കമലാ സുരയ്യയായി മഞ്ജു വാര്യരെ ഉള്‍പ്പെടുത്തിയുള്ള ചിത്രീകരണം. കൗമാരകാലത്തിനുള്ള മാധവിക്കുട്ടിയായി എത്തുക പുതുമുഖ താരമായിരിക്കും. മധു നീലകണ്ഠനാണ് ക്യാമറ.